Saturday, 6 September 2014

onam free supply of rice


അധ്യാപകദിനത്തോടനുബന്ധിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം കുട്ടികളെ കേള്‍പ്പിച്ചു.റേഡിയോയുടെ സഹായത്തോടെയാണ്സന്ദേശം കുട്ടികളെ കേള്‍പ്പിച്ചത്.ഹിന്ദി അധ്യാപികയായ പ്രിയടീച്ചറുടെ സഹായത്തോടെ സന്ദേശം കന്നട,മലയാളം ഭാഷകളിലേക്ക് ചുരുക്കി വിവര്‍ത്തനം ചെയ്യപ്പെട്ടു.

Thursday, 21 August 2014

VIDYARANGAM INAUGURATION







വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം RETD DIET TEACHER EDUCATOR ശ്രീ :കുമാരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ അധ്യക്ഷസ്ഥാനം വഹിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ പ്രകാശന്‍ മാസ്റ്റര്‍ സ്വാഗതവും കൃഷ്ണപ്പ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി സ്കൂളില്‍ തയ്യാറാക്കിയ "കതിരുകള്‍"എന്ന പേരിലുള്ള സ്കൂള്‍ കൈയ്യെഴുത്തു മാസികയുടെ പ്രകാശനം ചെയ്തുകൊണ്ട് കുമാരന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന സര്‍ഗാത്മക കഴിവുകളെ ഉണര്‍ത്താനും കുട്ടികളുടെ വായനാശീലം വളര്‍ത്താനുമുള്ള ഒരു വേദിയാക്കി വിദ്യാരംഗം കലാസാഹിത്യവേദിയെ മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.നാലാം തരം B  യില്‍ പഠിക്കുന്നജോസ്ന ജോസഫ് മാസികയിലെ സ്വന്തമായി എഴുതിയ കവിത അവതരിപ്പിച്ചു.

HEADMASTER PRESIDED THE FUNCTION









Saturday, 16 August 2014

uniform distribution

PTA President inaugurated  the function

സ്കൂളിലെ സൗജന്യയൂണിഫോം വിതരണം പി.ടി.എ പ്രസിഡണ്ട് ശ്രീ :S.മുഹമ്മദ് കുഞ്ഞി അവര്‍കള്‍‌ നിര്‍വഹിച്ചു



Independance day

independance day 


we celebrated the Independance day in our school.Honourable ward member Smt Misriyabi hoisted the national flag 

OUR WINNERS

OUR WINNERS

ഞങ്ങളുടെ സ്കൂളില്‍ മുന്‍കാലങ്ങളില്‍ പാചകം ചെയ്തിരുന്ന സീതക്കയുടെ നിര്യാണത്തെ തുടര്‍ന്ന് സ്വാതന്ത്ര്യദിനത്തില്‍ നടത്താനിരുന്ന പരിപാടികള്‍ മാറ്റി.അസംബ്ലിയില്‍ മൗനം ആചരിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീമതി:മിസിരിയാബി പതാക ഉയര്‍ത്തി.സ്വാതന്ത്ര്യദിവത്തോടനുബന്ധിച്ച് ആഗസ്ത് 14ന് 1,2ക്ലാസിലെ കുട്ടികള്‍ക്ക് നടത്തിയ പതാക വരയ്ക്കല്‍,മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് നടത്തിയ ദേശീയഗാനാലാപനം,4,5ക്ലാസിലെ കുട്ടികള്‍ക്ക് നടത്തിയ പ്രസംഗമത്സരം എന്നീ പരിപാടികളുടെ സമ്മാനദാനം PTA പ്രസിഡണ്ട്,വാര്‍ഡ് മെമ്പര്‍,സ്കൂള്‍മാനേജര്‍ എന്നിവര്‍ അസംബ്ലിയില്‍ നിര്‍വഹിച്ചു.ഹെഡ്‌മാസ്റ്റര്‍,PTA പ്രസിഡണ്ട്,വാര്‍ഡ് മെമ്പര്‍,സ്കൂള്‍മാനേജര്‍ അധ്യാപകര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തു.