Saturday 27 September 2014

saksharam camp "ഉണര്‍ത്ത്"


ഭാഷാകേളികള്‍,സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍,നാടന്‍കളികള്‍,
ഒറിഗാമി,ചിത്രംവരയല്‍,നിറംനല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നു.ഭാഷാപ്രവര്‍ത്തനങ്ങള്‍ മലയാളത്തില്‍ ജനാര്‍ദനന്‍ മാസ്റ്റര്‍,ഗീത ടീച്ചര്‍,ദീപ ടീച്ചര്‍ എന്നിവര്‍  കൈകാര്യം ചെയ്തു.കന്നടയില്‍ ഈശ്വരന്‍ മാസ്റ്റര്‍,സുജാത ടീച്ചര്‍,മമതടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് ഭാഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.കഥ പറയല്‍,നാടന്‍ പാട്ട്,വായ്‌ത്താരികള്‍ ചൊല്ലല്‍,ഈണം കണ്ടെത്തി ചൊല്ലല്‍,കഥയുണ്ടാക്കാം ,നാവു വഴങ്ങുമോ?,കടംകഥാകേളി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നു.
വളരെ ഉത്സാഹത്തോടെ കുട്ടികള്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.വായ്‌ത്താരികള്‍ ചൊല്ലല്‍,ഈണം കണ്ടെത്തി ചൊല്ലല്‍ ​​എന്നിവ ഏറെ കൗതുകമുണര്‍ത്തി.ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരത്തില്‍ ഓരോരുത്തരും തനിക്കാവും വിധം പോയന്റു നില ഉയര്‍ത്താനായി പരിശ്രമിച്ചു.
സര്‍ഗാത്മകപ്രവര്‍ത്തനങ്ങളില്‍  അഭിനയിച്ചു നടക്കാം,പറയുന്നതെന്ത്? തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറെ വെല്ലുവിളി ഉയര്‍ത്തി.കളികളിലും പാട്ടുകളിലും കുട്ടികള്‍ സജീവമായി പങ്കെടുത്തു.പ്രകാശന്‍ മാസ്റ്റര്‍,മുഹമ്മദ് അലി മാസ്റ്റര്‍,കുട്ടന്‍ മാസ്റ്റര്‍ കൃഷ്ണപ്പ  മാസ്റ്റര്‍ ജയ്സണ്‍മാസ്റ്റര്‍ എന്നിവര്‍ സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തു.
  




കോഴിയും കുറുക്കനും,പൂ പറിക്കാന്‍ പോരുമോ എന്നീ കളികള്‍ ഏറെ പരിചിതമായതിനാല്‍ രസകരമായി തന്നെ നടന്നു.ബലൂണ്‍ വീര്‍പ്പിക്കല്‍ ഒരു നല്ല മത്സരമാക്കി മാറ്റി.പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടത്തില്‍ മടി കാട്ടിയവരും പിന്നീട് ഏറെ ഉത്സാഹത്തോടെ പങ്കാളികളായി ലിസ ടീച്ചര്‍,നാരായണി ടീച്ചര്‍ സൈനബ ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന്
നാടന്‍ കളികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി.
വേഗമാവട്ടെ........

പൂന്തോട്ടത്തിന്റെ ചിത്രം വരച്ച് നിറം നല്‍കി.പൂന്തോട്ടത്തെക്കുറിച്ച് എഴുതുകയും ചെയ്തു.പൂന്തോട്ടത്തിലെ പൂക്കളുണ്ടാക്കാം എന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാവരും വര്‍ണമനോഹരമായ കടലാസു പൂക്കള്‍ നിര്‍മിച്ചു.രവീന്ദ്ര മാസ്റ്റര്‍,ബീന ടീച്ചര്‍,രസിന ടീച്ചര്‍,പ്രിയ ടീച്ചര്‍ ചന്ദ്രിക ടീച്ചര്‍, എന്നിവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കൊള്ളാം അല്ലേ...........

No comments:

Post a Comment