Wednesday 30 July 2014

പ്രകൃതിയെ അറിയാം......  

കുട്ടികളില്‍ പരിസരസൗഹൃദമനോഭാവം വളര്‍ത്തുകയും പ്രകൃതിയോടിണങ്ങി ജീവിക്കുവാന്‍പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജൂണ്‍5 പരിസ്ഥിതിദിനം ഞങ്ങള്‍ വളരെ വിപുലമായ രീതിയില്‍ ആചരിച്ചു.അസംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ വൃക്ഷത്തൈവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.എല്ലാകുട്ടികള്‍ക്കും വേപ്പ്,മഹാഗണി,തുടങ്ങിയ വൃക്ഷത്തെകള്‍ വിതരണം ചെയ്തു.പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അസംബ്ലിയില്‍ സംസാരിച്ചു.കുട്ടികള്‍ ഗ്രൂപ്പുകളായിസ്കൂളിനടുത്തുള്ള കാവുസന്ദര്‍ശനം നടത്തി. അവിടുത്തെ സസ്യവൈവിധ്യം,ജന്തുവൈവിധ്യം,ജലസ്രോതസ്സ്,ആവാസവ്യവസ്ഥ എന്നിവ നിരീക്ഷിച്ച് കണ്ടെത്തലുകളുടെ രേഖപ്പെടുത്തലുകളും നടന്നു.






പരിസ്ഥിതിദിനം FIELD TRIP