Tuesday 20 January 2015


                                   RUN KERALA RUN CELEBRATION IN ALPS BOLINJA



Monday 19 January 2015

metric day




കുട്ടികള്‍ക്ക് താരതമ്യേന ലളിതമായ ഗണിതാശയങ്ങളെയും കൂട്ടുപിടിച്ച് പ്രയാസം നേരിടുന്ന മേഖലകളിലെ ആശയരൂപീകരണവും പ്രക്രിയാവികസനവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ സ്കൂളില്‍ മെട്രിക് മേള നടന്നു.മൂന്ന്,നാല് ക്ലാസുകളിലെ മുഴുവന്‍ കുട്ടികളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.നിത്യജീവിതത്തിന്റെ ഭാഗമായ വിവിധ മെട്രിക് അ​ളവുകളുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ മെട്രിക് മേളയുടെ ഭാഗമായി നടന്നു.നീളം,ഭാരം ,ഉള്ളളവ്,സമയം എന്നീ മേഖലകളിലെ പ്രശ്നപരിഹരണവുമായി ബന്ധപ്പെട്ട് ഉള്ള പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ഏറ്റെടുത്ത് നടത്തി


 

 

 

 

ബാഡ്ജ് നിര്‍മാണം,മീറ്റര്‍ സ്കെയില്‍ നിര്‍മാണം,അളവുപാത്ര നിര്‍മാണം,ക്ലോക്ക് നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങളാണ് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമായും നടന്നത്.


                     മെട്രിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലാസ് തലത്തിലും പ്രവര്‍ത്തനങ്ങള്‍ നടന്നു.ക്ലാസ് അളക്കാം,എത്ര കൊള്ളും? തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ക്ലാസ് തലത്തില്‍ നടന്നു.

താന്‍ ജീവിക്കുന്ന ചുറ്റുപാടിനെ ഗണിതപരമായി സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ കുട്ടികള്‍ ഏറെ താല്പര്യത്തോടുകൂടി തന്നെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
കുട്ടികള്‍ കച്ചവടക്കാരും തയ്യല്‍ക്കാരുമൊക്കെ ആയി മാറിയപ്പോള്‍ അത് കുട്ടികളില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചു.