Friday 11 September 2015

INAUGURATION OF OUR NEW KITCHEN CUM STORE ROOM

HONOURABLE M.L.A SRI:N.A.NELLIKKUNNU INAUGURATED OUR NEW KITCHEN CUM STORE ROOM





വാര്‍ഡ് മെമ്പര്‍ ശ്രീമതി :മിസിരിയാബി അധ്യക്ഷസ്ഥാനം വഹിച്ചു.



Saturday 15 August 2015

Wednesday 5 August 2015

                                     പ്രണാമം




അകാലത്തില്‍ പൊലിഞ്ഞുപോയ ‍ഞങ്ങളുടെ പ്രിയപ്പെട്ട ലിസ ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍....

Thursday 9 July 2015

VIDYARANGAM INAUGURATION










 ഞങ്ങളുടെ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം 9.7.2015വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു.പിലാങ്കട്ട സ്കൂളിലെ  അധ്യാപകനായ ബഹുമാനപ്പെട്ട നിര്‍മല്‍ മാസ്റ്റര്‍ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.സൂര്യനാരായണ.ബി അവര്‍കളുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ ചന്ദ്രിക ടീച്ചര്‍ സ്വാഗതവും,ജോയിന്റ് കണ്‍വീനര്‍ നാരായണി ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.
                രസകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളിലൂടെ നിര്‍മല്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് നല്ല അനുഭവങ്ങള്‍ സമ്മാനിച്ചു.സ്കൂളിലെ കുട്ടികളുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ''ഇതളുകള്‍''എന്ന കയ്യെഴുത്തു മാസികയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.കുട്ടികളുടെ പരിപാടികളും നടന്നു.വായനാവാരത്തോടനുബന്ധിച്ച് നടത്തിയ ചില പരിപാടികളുടെ സമ്മാനദാനവും നിര്‍മല്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

Saturday 27 June 2015

Reading Day Clebration


             വായനയെ ഓര്‍മ്മപ്പെടുത്തി വായനാദിനം

  മലയാളിയെ അക്ഷരത്തിന്റെയും വായാനയുടെയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19.1909 മാര്‍ച്ച് 1-ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. അദ്ധ്യാപകനായിരുന്ന പി.എന്‍ പണിക്കര്‍ 1926-ല്‍, ‘സനാതനധര്‍മ്മം’ എന്ന വായനശാല സ്ഥാപിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയതും നയിച്ചതും അദ്ദേഹമായിരുന്നു. ഒരു സാധാരണ ഗ്രന്ഥശാല പ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ കഠിനയത്‌നമാണ് ‘കേരള ഗ്രന്ഥശാല സംഘം’. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന് കീഴില്‍ കൊണ്ടു വരാനും അദ്ദേഹത്തിന് കഴിഞ്ഞു.

മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ച പി.എന്‍ പണിക്കര്‍, 1995 ജൂണ്‍ 19-ന് അന്തരിച്ചു. പി.എന്‍ പണിക്കരുടെ ചരമദിനമാണ് മലയാളിയുടെ വായനാദിനം.ഇന്ന് വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ  വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം.ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെങ്കിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്. 

വായന എന്നത് ഒരു അനുഭവം മാത്രമല്ല. ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. വായനയിലൂടെ വളര്‍ത്തുന്നത് സംസ്‌കാരത്തെ തന്നെയാണ്. വായനാദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളില്‍ വിവിധ പരിപാടികള്‍ നടന്നു.വായനാവാരത്തോടനുബന്ധിച്ച് ഞങ്ങള്‍ കുട്ടികളെ പുസ്തകങ്ങളുമായി ഏറെ അടുപ്പിച്ചു.പുസ്തക പ്രദര്‍ശനം,പി.എന്‍ പണിക്കര്‍ അനുസ്മരണം,വായനാമത്സരം,വായനാമൂല ക്രമീകരണം,സാഹിത്യകാരന്മാരെ പരിചയപ്പെടുത്തല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.കുട്ടികള്‍ വായിച്ച പുസ്തകങ്ങളുടെ വായനാ കുറിപ്പുകള്‍ തയ്യാറാക്കി.മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്നു.






Friday 5 June 2015

world environmental day





പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളില്‍ പാഴ്‌വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വിവിധ വസ്തുക്കളുടെ പ്രദര്‍ശനം നടന്നു.കരകൗശല വിദഗ്ധനും,മികച്ച കര്‍ഷകനുമായ ശ്രീ:ചന്ദ്രന്‍ നമ്പ്യാര്‍ അവര്‍കളുടെ നേതൃത്വത്തില്‍ പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന വിവിധ കരകൗശല വസ്തുക്കള്‍ കുട്ടികളെ പരിചയപ്പെടുത്തി.കുട്ടികളില്‍ പരിസ്ഥിതി സൗഹൃദ മനോഭാവം വളര്‍ത്താനായി പോസ്റ്റര്‍ നിര്‍മാണവും റാലിയും നടത്തി.

Monday 1 June 2015

pravashanothsavam 2015-16




 we celebrated  praveshanothsavam in our school.School managerSri:B.Abdulla Haji,PTA PresidentSri: S .Mohammed,PTA vice presidentSri:Abdulla Golikkatte,ward member Smt:Misiriyabi& many parents participated in our function.we conducted a pravesanothsavarally including the new comers.

Tuesday 20 January 2015


                                   RUN KERALA RUN CELEBRATION IN ALPS BOLINJA