Thursday 21 August 2014

VIDYARANGAM INAUGURATION







വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം RETD DIET TEACHER EDUCATOR ശ്രീ :കുമാരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ അധ്യക്ഷസ്ഥാനം വഹിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ പ്രകാശന്‍ മാസ്റ്റര്‍ സ്വാഗതവും കൃഷ്ണപ്പ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി സ്കൂളില്‍ തയ്യാറാക്കിയ "കതിരുകള്‍"എന്ന പേരിലുള്ള സ്കൂള്‍ കൈയ്യെഴുത്തു മാസികയുടെ പ്രകാശനം ചെയ്തുകൊണ്ട് കുമാരന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന സര്‍ഗാത്മക കഴിവുകളെ ഉണര്‍ത്താനും കുട്ടികളുടെ വായനാശീലം വളര്‍ത്താനുമുള്ള ഒരു വേദിയാക്കി വിദ്യാരംഗം കലാസാഹിത്യവേദിയെ മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.നാലാം തരം B  യില്‍ പഠിക്കുന്നജോസ്ന ജോസഫ് മാസികയിലെ സ്വന്തമായി എഴുതിയ കവിത അവതരിപ്പിച്ചു.

HEADMASTER PRESIDED THE FUNCTION









Saturday 16 August 2014

uniform distribution

PTA President inaugurated  the function

സ്കൂളിലെ സൗജന്യയൂണിഫോം വിതരണം പി.ടി.എ പ്രസിഡണ്ട് ശ്രീ :S.മുഹമ്മദ് കുഞ്ഞി അവര്‍കള്‍‌ നിര്‍വഹിച്ചു



Independance day

independance day 


we celebrated the Independance day in our school.Honourable ward member Smt Misriyabi hoisted the national flag 

OUR WINNERS

OUR WINNERS

ഞങ്ങളുടെ സ്കൂളില്‍ മുന്‍കാലങ്ങളില്‍ പാചകം ചെയ്തിരുന്ന സീതക്കയുടെ നിര്യാണത്തെ തുടര്‍ന്ന് സ്വാതന്ത്ര്യദിനത്തില്‍ നടത്താനിരുന്ന പരിപാടികള്‍ മാറ്റി.അസംബ്ലിയില്‍ മൗനം ആചരിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീമതി:മിസിരിയാബി പതാക ഉയര്‍ത്തി.സ്വാതന്ത്ര്യദിവത്തോടനുബന്ധിച്ച് ആഗസ്ത് 14ന് 1,2ക്ലാസിലെ കുട്ടികള്‍ക്ക് നടത്തിയ പതാക വരയ്ക്കല്‍,മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് നടത്തിയ ദേശീയഗാനാലാപനം,4,5ക്ലാസിലെ കുട്ടികള്‍ക്ക് നടത്തിയ പ്രസംഗമത്സരം എന്നീ പരിപാടികളുടെ സമ്മാനദാനം PTA പ്രസിഡണ്ട്,വാര്‍ഡ് മെമ്പര്‍,സ്കൂള്‍മാനേജര്‍ എന്നിവര്‍ അസംബ്ലിയില്‍ നിര്‍വഹിച്ചു.ഹെഡ്‌മാസ്റ്റര്‍,PTA പ്രസിഡണ്ട്,വാര്‍ഡ് മെമ്പര്‍,സ്കൂള്‍മാനേജര്‍ അധ്യാപകര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തു.

Saturday 9 August 2014

PTA GENERAL BODY

PTA GENERAL BODY MEETING ON 8.8.2014


                                                 WELCOME SPEECH BY HEADMASTER
                                         PRESIDENTIAL ADDRESS BY PTA PRESIDENT





HIROSHIMA NAGASAKI DAY CELEBRATION

HIROSHIMA  NAGASAKI DAY CELEBRATION


ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ യുദ്ധത്തിന്റെ ഭീകരമുഖം മനസിലാക്കി ഗാസയില്‍ യുദ്ധത്തില്‍ പൊലിഞ്ഞുപോയ ആയിരങ്ങളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ഒപ്പം ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന് ഉദ്ഘോഷിച്ചുകൊണ്ട് അസംബ്ലിയില്‍ യുദ്ധവിരുദ്ധപ്രതിജ്ഞ എടുത്തു.പോസ്റ്ററുകള്‍ തയ്യാറാക്കി യുദ്ധവിരുദ്ധറാലിയില്‍ കുട്ടികള്‍ അണിനിരന്നു.ചുമര്‍മാസികകള്‍ തയ്യാറാക്കി 



SAKSHARAM INAUGURATION


" SAKSHARAM 2014 " INAUGURAL FUNCTION ON 6.8.2014


WARD MEMBER SMT:MISIRIYABI INAUGURATED THE FUNCTION

 

  ഞങ്ങളുടെ സാക്ഷരം പരിപാടി 6.8.2014ന് ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍ ശ്രീമതി: മിസിരിയാബി അവര്‍കള്‍ നിര്‍വഹിച്ചു.സാക്ഷരത്തില്‍ ഉള്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെയും കുട്ടികളെയും  കൂടെ ഉള്‍പ്പെടുത്തിയാണ്  ഞങ്ങളുടെ സാക്ഷരം പരിപാടി  ഉദ്ഘാടനം ചെയ്യപ്പെട്ടത്.സാക്ഷരം പരിപാടിയെക്കുറിച്ചുള്ള രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണം കൂടെ ഈ അവസരത്തില്‍ നടത്താന്‍ സാധിച്ചു.

 

  ഇതിന്റെ ഭാഗമായി പ്രത്യേകം SRGയോഗം ചേര്‍ന്ന് അഞ്ച് വീതം അധ്യാപകരുള്ള മൂന്ന് ഗ്രൂപ്പിന് ക്ലാസ് കൈകാര്യം ചെയ്യാനുള്ള ചുമതല വിഭജിച്ചു നല്‍കി.ഓരോ SRGയോഗത്തിലും സാക്ഷരത്തിന്റെ വിലയിരുത്തലുകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിലയിരുത്തലുകള്‍ നടത്തുകയും ചെയ്തുവരുന്നു.

രാവിലെ 9:45ന് സാധാരണക്ലാസ് ആരംഭിച്ച് ഉച്ചയ്ക്ക്1:15മുതല്‍ 2:15 വരെ സാക്ഷരം ക്ലാസിന്റെ സമയം നിശ്ചയിച്ചു

Friday 1 August 2014

വായനാദിനം VACHANA DINA


എന്റെ വിദ്യാലയം MY SCHOOL

                                                 SCHOOL PRAVESHOTHSAVA 2014


                                          BOOK DISTRIBUTION BY WARD MEMBER