Saturday, 9 August 2014
HIROSHIMA NAGASAKI DAY CELEBRATION
HIROSHIMA NAGASAKI DAY CELEBRATION
ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ യുദ്ധത്തിന്റെ ഭീകരമുഖം മനസിലാക്കി ഗാസയില് യുദ്ധത്തില് പൊലിഞ്ഞുപോയ ആയിരങ്ങളുടെ ആത്മശാന്തിക്കായി പ്രാര്ത്ഥിക്കുകയും ഒപ്പം ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന് ഉദ്ഘോഷിച്ചുകൊണ്ട് അസംബ്ലിയില് യുദ്ധവിരുദ്ധപ്രതിജ്ഞ എടുത്തു.പോസ്റ്ററുകള് തയ്യാറാക്കി യുദ്ധവിരുദ്ധറാലിയില് കുട്ടികള് അണിനിരന്നു.ചുമര്മാസികകള് തയ്യാറാക്കി
SAKSHARAM INAUGURATION
" SAKSHARAM 2014 " INAUGURAL FUNCTION ON 6.8.2014
WARD MEMBER SMT:MISIRIYABI INAUGURATED THE FUNCTION |
ഞങ്ങളുടെ സാക്ഷരം പരിപാടി 6.8.2014ന് ബഹുമാനപ്പെട്ട വാര്ഡ് മെമ്പര് ശ്രീമതി: മിസിരിയാബി അവര്കള് നിര്വഹിച്ചു.സാക്ഷരത്തില് ഉള്പ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെയും കുട്ടികളെയും കൂടെ ഉള്പ്പെടുത്തിയാണ് ഞങ്ങളുടെ സാക്ഷരം പരിപാടി ഉദ്ഘാടനം ചെയ്യപ്പെട്ടത്.സാക്ഷരം പരിപാടിയെക്കുറിച്ചുള്ള രക്ഷിതാക്കള്ക്കുള്ള ബോധവത്കരണം കൂടെ ഈ അവസരത്തില് നടത്താന് സാധിച്ചു.
ഇതിന്റെ ഭാഗമായി പ്രത്യേകം SRGയോഗം ചേര്ന്ന് അഞ്ച് വീതം അധ്യാപകരുള്ള മൂന്ന് ഗ്രൂപ്പിന് ക്ലാസ് കൈകാര്യം ചെയ്യാനുള്ള ചുമതല വിഭജിച്ചു നല്കി.ഓരോ SRGയോഗത്തിലും സാക്ഷരത്തിന്റെ വിലയിരുത്തലുകള് ചര്ച്ച ചെയ്യപ്പെടുകയും വിലയിരുത്തലുകള് നടത്തുകയും ചെയ്തുവരുന്നു.
രാവിലെ 9:45ന് സാധാരണക്ലാസ് ആരംഭിച്ച് ഉച്ചയ്ക്ക്1:15മുതല് 2:15 വരെ സാക്ഷരം ക്ലാസിന്റെ സമയം നിശ്ചയിച്ചു
Friday, 1 August 2014
Wednesday, 30 July 2014
പ്രകൃതിയെ അറിയാം......
കുട്ടികളില് പരിസരസൗഹൃദമനോഭാവം വളര്ത്തുകയും പ്രകൃതിയോടിണങ്ങി ജീവിക്കുവാന്പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജൂണ്5 പരിസ്ഥിതിദിനം ഞങ്ങള് വളരെ വിപുലമായ രീതിയില് ആചരിച്ചു.അസംബ്ലിയില് ഹെഡ്മാസ്റ്റര് വൃക്ഷത്തൈവിതരണത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു.എല്ലാകുട്ടികള്ക്കും വേപ്പ്,മഹാഗണി,തുടങ്ങിയ വൃക്ഷത്തെകള് വിതരണം ചെയ്തു.പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അസംബ്ലിയില് സംസാരിച്ചു.കുട്ടികള് ഗ്രൂപ്പുകളായിസ്കൂളിനടുത്തുള്ള കാവുസന്ദര്ശനം നടത്തി. അവിടുത്തെ സസ്യവൈവിധ്യം,ജന്തുവൈവിധ്യം,ജലസ്രോതസ്സ്,ആവാസവ്യവസ്ഥ എന്നിവ നിരീക്ഷിച്ച് കണ്ടെത്തലുകളുടെ രേഖപ്പെടുത്തലുകളും നടന്നു.
പരിസ്ഥിതിദിനം FIELD TRIP
Subscribe to:
Posts (Atom)




