Monday, 15 August 2016

ഇന്ത്യയുടെ 70-താമത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുമ്പടാജെ പഞ്ചായത്ത് മെമ്പര്‍ ബി.ടി.അബ്ദുള്ളക്കുഞ്ഞി,സ്കൂള്‍ മാനേജര്‍ ബി.അബ്ദുള്ള ഹാജി,പി.ടി.എ.പ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായ എസ്.മുഹമ്മദ്,പി.ടി.എ.വൈസ് പ്രസിഡണ്ട് അബ്ദുള്ള ഗോളിക്കട്ട,എം.പി.ടി.എ.പ്രസിഡണ്ട് സരസ്വതി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന സ്കൂള്‍ അസംബ്ലിയില്‍ വാര്‍ഡ് മെമ്പര്‍ ബി.ടി.അബ്ദുള്ള ദേശീയ പതാക ഉയര്‍ത്തുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.സ്കൂള്‍ മാനേജര്‍,പി.ടി.എ.പ്രസിഡണ്ട്,പി.ടി.എ.വൈസ് പ്രസിഡണ്ട്,എന്നവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.തുടര്ന്ന് സ്വാതന്ത്ര്യദിന ഘോഷയാത്ര നടത്തി.കുട്ടികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളുടെ സമ്മാനങ്ങള്‍ വിജയികള്‍ക്കു നല്‍കി.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തി.




70 th Independence day in our school

Tuesday, 21 June 2016

'സ്കൂള്‍ ലൈബ്രറിയിലേയ്ക്ക് ഒരു പുസ്തകം'

'സ്കൂള്‍ ലൈബ്രറിയിലേയ്ക്ക് ഒരു പുസ്തകം' പരിപാടിയുടെ
ഉദ്ഘാടനത്തോടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വായനാവാര
പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭമായി.